Friday, February 6, 2009

എന്റെ (അ)വിശ്വാസം.

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ കമന്റുകളും മറുകമന്റുകളും ആയി മുന്നേറുന്ന ചര്‍ച്ചക്കിടയില്‍ എന്റെ ഒരു അഭിപ്രായം ഞാന്‍ പറയുകയുണ്ടായി. വിസ്മൃതിയില്‍ എങ്ങോ മറഞ്ഞുപോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അതിവിടെ ഒരു പോസ്റ്റ് ആയി ഇടുന്നു. ആരുടെയും ദൈവവിശ്വാസത്തിനു മുറിവേല്ക്കില്ല എന്ന വിശ്വാസത്തില്‍...

ഇതൊരു വലിയ ജീവിതവീക്ഷണം ആണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പലരും പറഞ്ഞിട്ടുണ്ടാവാം, ഞാന്‍ എഴുതിയത് മുഴുവന്‍ മണ്ടത്തരവും ആവാം. ശാസ്ത്രീയമായോ തത്വചിന്താപരമായോ ഒരു backing ഇതിനില്ല, അതിനാല്‍ തന്നെ പുസ്തകങ്ങളുടെയോ ലിങ്കുകളുടെയോ റഫറന്‍സ് ഇവിടെ ഇല്ല. എന്റെ തീരെ ചെറിയ യുക്തിയില്‍ തോന്നിയൊരു കാര്യം, അങ്ങിനെ മാത്രം കാണാന്‍ അപേക്ഷ.

യുക്തിവാദം ബ്ലോഗിലെ സാഹചര്യവും എന്റെ പുതിയ പോസ്റ്റിലെ നിങ്ങള്‍ വായിക്കുന്ന സാഹചര്യവും വ്യത്യസ്തമായതിനാല്‍ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്നാണല്ലോ മതങ്ങള്‍ പറയുന്നത്. ശാസ്ത്രം അതിനെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, കാരണം ശാസ്ത്രത്തിനു ഇനിയും വിശദീകരിക്കാനാവാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ആ സ്രഷ്ടാവിനു മനുഷ്യന്‍ പല സമയത്തായി അനവധി സങ്കല്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്, രൂപമുള്ളതും ഇല്ലാത്തതും ആയി. ദൈവസങ്കല്‍പം അല്ലെങ്കില്‍ വിശ്വാസം ഏതായാലും എല്ലാ തത്വചിന്തകളിലും പൊതുവായി ഉള്ള കാര്യം സ്രഷ്ടാവിനു മനുഷ്യനുമായുള്ള സവിശേഷ ബന്ധമാണ്. അതിനെക്കുറിച്ച് ചില ചിന്തകള്‍.

*****************************************************
മനുഷ്യന് തന്റെ ദൈനംദിന നിലനില്‍പ്പിനുപരിയായി സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വരുന്പോഴാണ് യുക്തിയും വിശ്വാസവും, എന്തിന്, ശാസ്ത്രം പോലും ആവശ്യമായി വരുന്നത്. അവിടെ തന്നെയാണ് നിയമങ്ങളും നന്മയും എല്ലാം പ്രസക്തമാകുന്നതും. വിധി, ഭാഗ്യം, നിര്‍ഭാഗ്യം, നന്മ, തിന്മ, ഞാന്‍, നീ, അവര്‍ എന്നീ വസ്തുതകളെല്ലാം (entities) വരുന്നതു സമൂഹത്തില്‍ തന്നെ, വ്യക്തിപരമായി മാത്രം എടുക്കുകയാണെങ്കില്‍ ആര്‍ക്കും ഇത് ആവശ്യമല്ല.

മനുഷ്യന്‍ വിധിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയതുപോലും ഈയൊരു കാഴ്ചപ്പാടില്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്നെ വണ്ടിയിടിച്ച് എന്റെ കാലൊടിഞ്ഞെന്നിരിക്കട്ടെ. എന്റെ ചുറ്റുമുള്ളവരും ബന്ധുക്കളും കാണുന്പോള്‍, എന്നോടു സഹതാപിക്കുന്പോള്‍ ആണ് എനിക്കത് നിര്‍ഭാഗ്യമായി തോന്നുക (ആ വണ്ടി എന്റെ മുകളിലൂടെ കയറി എന്നെ കൊന്നില്ലല്ലോ എന്ന ആശ്വാസം കേട്ടാല്‍ അതെന്റെ ഭാഗ്യമായും കാണാം). അത് നാം വിധി എന്ന് പറയും. പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ എന്നെ വണ്ടിയിടിക്കുന്നത് ഒരു പട്ടിയെ വണ്ടിയിടിക്കുന്നത് പോലെ, അല്ലെങ്കില്‍ കാട്ടില്‍ ഒരു മാനിനെ സിംഹം തിന്നുന്നത് പോലെ വെറും സാധാരണ സംഭവം മാത്രമല്ലേ. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്ന്.
വിധി എന്ന് പറഞ്ഞു നിശ്ചയിക്കുന്നത് ഞാനും എന്റെ സമൂഹവും മാത്രമാണ്. സാധാരണ മുറിവുകള്‍, എത്ര വേദനാജനകമാണെങ്കിലും, നാം വിധി എന്ന് പറയാറില്ലല്ലോ, സമൂഹം അവിടെ ഇടപെടുന്നില്ലെന്നത് തന്നെ കാരണം.

അതുപോലെതന്നെ ബുദ്ധിയും വിശ്വാസവും യുക്തിയും നാം ഉപയോഗിക്കുന്നത് നമ്മുടെ സാമൂഹികമായ വ്യവഹാരങ്ങള്‍ക്കാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.

ഈ രീതിയില്‍ നോക്കുന്പോള്‍ മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ടായതിനാലല്ല ഭൌതികമായെങ്കിലും (മറ്റുജീവികളെ അപേക്ഷിച്ച്) ഭൂമിയെ ഏറ്റവുമധികം നിയന്ത്രിക്കുന്ന സവിശേഷ ജീവിയായത്, മറിച്ച്‌ സാമൂഹികമായി ജീവിക്കാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതിനാലാണ് എന്ന് എനിക്ക് തോന്നുന്നു. ശാസ്ത്രവും വളര്‍ന്നത് മനുഷ്യന്റെ സാമൂഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സഹായി ആയിട്ടാണ്.

അതുകൊണ്ടുതന്നെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്പെഷല്‍ സൃഷ്ടി അല്ല. ഈ പ്രപഞ്ചത്തില്‍ മറ്റേതൊരു ജീവിയേയും പോലെ ഒന്ന്, അത്ര മാത്രമെ ആ സ്രഷ്ടാവ് മനുഷ്യനെയും കാണുന്നുള്ളൂ.

ആ സ്രഷ്ടാവ് മനുഷ്യന് വേണ്ടി മാത്രം ഒരു code of conduct ഉണ്ടാക്കും എന്ന് അതിനാല്‍ തന്നെ എനിക്ക് വിശ്വസിക്കാനും കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരുപോലെ കാണേണ്ട സ്രഷ്ടാവ് ഒരു വിഭാഗത്തിന് (അതും പ്രത്യേകതകള്‍ ഏതുമില്ലാത്ത ഒന്നിന്) മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കില്ല.
മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം നേരത്തെ പറഞ്ഞതു തന്നെ, മനുഷ്യന്‍ സ്പെഷല്‍ അല്ല.

എന്റെ കാഴ്ചപ്പാടില്‍ പണ്ടു ഒരു ദിനോസറോ അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു അമീബയോ ജീവിക്കുന്ന അത്ര പ്രസക്തി മാത്രമെ എനിക്കുമുള്ളു, ഏതൊരു മനുഷ്യനുമുള്ളു. ഇതെഴുതാന്‍ എന്നെ സഹായിക്കുന്ന കന്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം സമൂഹം എന്ന സ്ഥാപനവുമായി മനുഷ്യന്‍ നടത്തുന്ന ഇടപാടുകള്‍ക്കിടയില്‍ അവന്റെ ആവശ്യാര്‍ത്ഥം, ലഭ്യമായ വസ്തുക്കളും ജ്ഞാനവും ഉപയോഗിച്ച്, അവന്‍ കണ്ടുപിടിച്ച സാങ്കേതിക യന്ത്രങ്ങള്‍ മാത്രമാണ്, അല്ലാതെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു നിയോഗമായി വന്നു ഭവിച്ചവയല്ല.

12 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:

അപ്പൂട്ടന്‍ February 6, 2009 at 8:12 PM  

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റ് ചെറിയ ചില തിരുത്തലുകളോടെ
എപ്പോഴും തമാശ ആയാല്‍ പോരല്ലോ.

വേണു venu February 6, 2009 at 10:44 PM  

:)iniyum parayuka.

സുശീല്‍ കുമാര്‍ പി പി February 9, 2009 at 9:35 PM  

പ്രിയപ്പെട്ട അപ്പൂട്ടന്‍,

അപ്പൂട്ടന്റെ ചിന്തകള്‍ തെളിഞ്ഞവയാണ്‌.
ഒരു സാധാരണ വിശ്വാസിയുടെ വിശ്വാസം, അത് ഏത്‌ മതത്തിലായാലും നിരുപദ്രവകരമാണ്‌. നിരുപദ്രവകരമായ ആ വിശ്വാസം അവന്റെ മനസ്സിന്‌ ആശ്വാസം തരുന്നുവെങ്കില്‍ ആ വിശ്വാസത്തെ അവനില്‍ നിന്നും തട്ടിത്തെറിപ്പിക്കരുതെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. ആര്‍. വി. ജി മേനോന്റെ ലേഖനം വിശ്വാസത്തെ ശസ്ത്രീയമായി വിലയിരുത്തുന്നതണ്‌ എന്ന് തോന്നുന്നു.
ഓരോ മനുഷ്യന്റെയും വിശ്വാസം നിരുപദ്രവകരമാണെങ്കിലും എന്റെ വിശ്വാസം മാത്രമാണ്‌ ശരിയെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ മുഴുവന്‍ തെറ്റാണെന്നുമുള്ള ബോധം എപ്പോള്‍ അയാളില്‍ ഉണ്‍ടാകുന്നുവോ അപ്പോള്‍ അയാളെ നമുക്ക് മതമൗലികവാദി എന്ന് വിളിക്കാം. മതമൗലികവാദം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റുമതങ്ങളെയെല്ലാം തകര്‍ക്കേണ്ടതാണ്‌ എന്ന തലത്തിലേക്ക്‌ വരുന്നു. ഇപ്പോള്‍ നമുക്കായാളെ മതതീവ്രവാദി എന്ന്‌ വിളിക്കാം. അവിടെനിന്നും ഭീകരവാദത്തിലേക്കും വംശ ഉന്മൂലന വാദത്തിലേക്കുമുള്ള ദൂരം വളരെ കുറവാണ്‌.

ഇതോടൊപ്പം തന്നെ മതവിശ്വാസം മനുഷ്യനെ കടുത്ത അന്ധവിശ്വാസങ്ങളില്‍ തളച്ചിടുന്നുമുണ്ട്. ജ്യോതിഷം, പ്രേതവിശ്വാസം, മന്ത്രവാദം, ജിന്ന് സേവ, ആത്മാവിലും പുനര്‍ജന്മത്തിലുമുള്ള വിശ്വാസം, സ്വര്‍ഗ നരക വിശ്വാസം എന്നിവ ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്‌. മതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ആരും അത്തരം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരാറില്ല എന്നതാണ്‌ വാസ്തവം. ഇവിടെയാണ്‌ ജാബ്ബാര്‍ മാസ്റ്റരുടെ നിലപാടുകളുടെ പ്രശസ്തി എന്നു ഞാന്‍ കരുതുന്നു. കൂടുതല്‍ എഴുതുക.

-------------------------------- February 12, 2009 at 9:04 AM  
This comment has been removed by the author.
കെ.പി.സുകുമാരന്‍ February 12, 2009 at 9:06 AM  

പ്രിയ അപ്പൂട്ടന്‍,യുക്തിവാദം ബ്ലോഗില്‍ ചിന്തകനുമായി നടത്തുന്ന ചര്‍ച്ച സശ്രദ്ധം വായിക്കുന്നുണ്ട്. തെളിഞ്ഞ ചിന്തയോടെ ക്ഷമാപൂര്‍വ്വം എഴുതുന്ന കമന്റുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സ്നേഹപൂര്‍വ്വം,

മൃദുല്‍രാജ് February 12, 2009 at 11:27 AM  

അപ്പൂട്ടന്‍...

നല്ല ചിന്താഗതികള്‍.. കുറെ ദിവസം കൂടിയാണ് ബ്ലോഗില്‍ വരാന്‍ സാധിച്ചത്.. (എന്റെ ചിന്താഗതിക്ക് സമാനമായ ചിന്താഗതിയാണെന്ന് തോന്നിയതിനാലാണ് അപ്പൂട്ടന്റെ ഒരു കമന്റ് എടുത്ത് എന്റെ ബ്ലോഗില്‍ പേസ്റ്റ് ചെയ്തത്. അതും ഇഷ്ടമായത് കൊണ്ടു തന്നെ. )നേരത്തെയൊക്കെ ഇത്തരം സം‌വാദങ്ങളില്‍ കമന്റുകള്‍ ഇട്ടിരുന്നതാണ്. പിന്നെ പിന്നെ അത് നിര്‍ത്തി. കാരണം എങ്ങും എങ്ങും എത്തില്ല എന്നത് തന്നെ. ഉദാഹരണത്തിന് ഒരു പൊസ്റ്റ് കാണിക്കാം... ഇരുനൂറ് കമന്റ് കഴിഞ്ഞിട്ടും ഒരന്തവും ഉണ്ടാകാതിരുന്ന ഒരു പോസ്റ്റ്. http://malayalamtruth.blogspot.com/2008/04/blog-post_10.html ..അതില്‍ മ്രൂദുലന്‍ എന്ന പേരില്‍ കമന്റ് ചെയ്തിരുന്നത് ഞാനാണ്.

ഓ.ടോ

എന്റെ പോസ്റ്റില്‍ ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം ഇവിടെ തരുന്നു.
കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിടാന്‍ സെറ്റിങ്സില്‍ പോയി കമന്റ് ഓപ്ഷനില്‍ Comment Notification Email : എന്നയിടത്ത് " marumozhikal@gmail.com" എന്ന് ചേര്‍ത്താല്‍ മതി..

കൂടുതല്‍ വിവരങ്ങള്‍ക്ക് http://bloghelpline.blogspot.com/2008/06/blog-post_08.html നൊക്കൂ...

Maya S February 15, 2009 at 11:46 PM  

Read the opinions about the 'belief' in theism and athism. i think 'yukthivadam' is not atheism. but in kerala, may be in indiatoo in general, the belief is that yukthivadam is atheism and atheism is blasphemy!

അപ്പൂട്ടന്‍ February 16, 2009 at 11:33 AM  

സൃഷ്ടാവ് അല്ല, സ്രഷ്ടാവ് ആണ് ശരിയായ പ്രയോഗം. തിരുത്തി വീണ്ടും പബ്ലിഷ് ചെയ്യുന്നു.

Guy February 18, 2009 at 5:23 PM  

These are my thoughts on this..

To understand man generally we should understand what he is, understand him on the basis of facts but not
based on whims.

Man is nothing but an animal, Comapre him to other animals, he is a specially complex animal, but still
he is just an animal. What makes him so special? It is nothing but his superior resoning power. This
is exactly what drives man. This is the only thing which helped man reach where he is now. This is what makes
him a special animal.

All other organisms live according to a code of survival randomly tuned into them. Man's code is so
complex, so intricate, that we can no longer call it an automatic code of survival. He thinks. He decides.
He HAS COICE. He is the only organism on earth who can choose between life and death. he is the only thing
who can choose to live in luxury or to commit suicide. None other than man can intelligently work towards
his own destruction. he has the power of choice.

Choice introduces the realm of ethics. To do good or evil. you can only do good only if you are powerful
enough to do evil. It is a matter of choice. Only choice brings ethics.. and only ethics brings religion.
So what should we choose for? And Why?All that man has ever achieved so far is because of his superior power of choice. Choice which blooms from reason,
Man is the only species who can associate, think, argue, build upon opinions who can advance in life to more
than what was intended for them. Man is the price of advancement of life on earth. Man is the current achievement of
the rules of nature. Man is special by years of trial and error by nature.So man holds a special position in the nature. We prove that the motor of the world is the reasoning power.
Strength and might have had their part and proved a failure. Reason is what drives man.But let us look at the other side. Man is not a perfect reasoning machine. He is not a computer. he feels.
He gets afraid. He hopes. He loses hope. Man, the paragon of nature's creation so far, is led only by the rules of
his own existence and survival which he is not fully aware of. He again falls as part of the laws that govern us.
The best of our selfless deeds and worst of our selfish crimes come from this part.But it is reason which keeps a man together. He runs towards a wall and stops just before, only because he reasons,
not because he believes, nto because he is whimsical, not because he is blessed with revelations. The only power that
has helped us reach so far is reason and nothing else.If someone kills another, he is unreasonable, he is animal-like, he reverses what all that we have achieved
through, civilization, ages of advancement in reasoning. if someone refuses to think logically he refuses what all advantage
we have been bestowed with so far, if someone believes blindly he fails the whole humanity from its iterative development which no
one else have been able to do till now.We are the most knowledgeable. we are the most reasonable. Anyone who wants to search for a superior being is just trying
to pay for their weakness. God is our excuse for being imperfect. God is an easy explanation to our ignorance.
Reason is our god. And our religion - awareness of the multitude.Disclaimer1 - Hey i am personally not against god. He seems to be a nice guy from what
i have heard about him (or even for hard core feminists - a nice woman). The only problem is that, he seemed to
put us in a very unimportant place in the universe, in a very unimportant time range, and he seems to
tell us that the whole mechanism is just for us. Tough to digest!!!! Even though it is from our own creator.Disclaimer2 - People who doesn't believe in God are viewed as self supposed intelligent people, hypocrites etc.
I stopped worrying about god, just because i thought of it, and that was the obvious solution. As we live
in a society with 'FREE WILL' against tough legal laws and mystical religious laws, my opinions are to be considered
as equally important or unimportant as any other's.

ശ്രീഹരി::Sreehari February 22, 2009 at 12:28 AM  

nice thoughts bro... keep it up!!!

..naj May 3, 2009 at 3:26 PM  

ഇസ്ലാമും, ഇസ്ലാമിക വിരുദ്ധ..

..naj May 3, 2009 at 3:28 PM  

Appoottan, I have just come across here and i think my comments here now inapropriate. Anyhow all the best for your time on blog.