കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.
കുഞ്ഞനെന്നാൽ എന്റെ നാലുവയസുകാരൻ മകൻ.
കുട്ടികളുടെ നിഷ്കളങ്കചോദ്യങ്ങൾക്കുമുന്നിൽ ചിലപ്പോൾ നാം ചിലപ്പോൾ ഉത്തരം പറയാനാവാതെ നിന്നുപോകും. ഈ പ്രായത്തിൽ ഉത്തരം പറഞ്ഞാൽ അവർക്ക് മനസിലാകുമോ, വേറെന്തെങ്കിലുമായി മനസിലാക്കുമോ എന്നിങ്ങിനെ പല പ്രശ്നങ്ങളും വന്നേയ്ക്കാം.പക്ഷെ ചില ചോദ്യങ്ങൾ നമ്മെ മണ്ടന്മാർ (മണ്ടികളും) ആക്കും. അതുവരെ പറഞ്ഞുവന്ന കാര്യമെല്ലാം മറന്ന് നാം പൊട്ടിച്ചിരിയ്ക്കും, അതോടൊപ്പം നമ്മുടെ സ്വന്തം ചമ്മലോർത്ത് വീണ്ടും ചിരിയ്ക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.
എന്റെ വീട്ടിൽ ഈയടുത്തു നടന്ന രണ്ടുസംഭവങ്ങളാണ് ഇവിടെ.
**************************************
സംഭവം നന്പ്ര ഒന്ന്.
എന്റെ ഭാര്യ കുഞ്ഞനെ തിരക്കിട്ട് ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്.
What is your name?
പ്രതീക്ഷിക്കുന്ന മറുപടി (വന്നാലായി, ഇല്ലെങ്കിൽ വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപ്പെടും)
My name is Haridathan
How old are you?
ഇടയ്ക്കിടെ കുഞ്ഞൻ ഇടങ്കോലിടും.
your name ന്ന് പറഞ്ഞില്ല്യ, അല്ലെങ്കിൽ you-ന്ന് പറഞ്ഞില്ല്യ.
അവസാനം ശ്രീമതി ഓരോ വാക്കിന്റേയും അർത്ഥം പറയാൻ തുടങ്ങി.
I ന്ന് പറഞ്ഞാൽ ഞാൻ.....
You ന്ന് പറഞ്ഞാ നീ......
We ന്ന് പറഞ്ഞാ നമ്മൾ......
പെട്ടെന്ന് കുഞ്ഞന്റെ അടുത്ത ചോദ്യം
അപ്പൊ ഡബ്ലിയൂ ന്ന് പർഞ്ഞാലോ?
U, V കഴിഞ്ഞു, അപ്പോ W-നും വേണമല്ലൊ ഒരർത്ഥം.
************************************
സംഭവം നന്പ്ര രണ്ട്.
അമ്മ കഥ പറയുന്നു, കുഞ്ഞൻ കേട്ടിരിക്കുന്നു, ഞാൻ പുസ്തകത്തിൽ ആണ്ടിരിക്കുന്നു.
പറയുന്നത് അയ്യപ്പന്റെ കഥയാണ്.
പന്തളം ന്ന്ള്ള ഒരു സ്ഥലത്ത് ഒരു രാജാവ്ണ്ടാർന്നു. രാജാവിനും രാജ്ഞിക്കും കുഞ്ഞാവ ണ്ടാർന്നില്ല്യ. രാജാവിനും രാജ്ഞിക്കും കുഞ്ഞാവല്ല്യലോ ന്ന്ള്ള സങ്കടാർന്നു.
ഒരൂസം രാജാവ് ഒരു കാട്ടില്‌ങ്ങനെ കുതിരേല് പൂവ്വാർന്നു (പോകുകയായിരുന്നു എന്നതിനുള്ള വള്ളുവനാടൻ ഭാഷ്യം).
അപ്പൊ ഒരു കരച്ചില് കേട്ടു. ആരാത് കരേണത് ന്ന് നോക്കി രാജാവ് ചെന്നപ്പഴെന്താ കാണണേ...
ഒരു തുണീൽ ങ്ങനെ കെടക്കാ ഒരു കുഞ്ഞാവ. അടുത്തൊന്നും ആൾക്കാരില്ല്യ.
രാജാവ് വേഗം കുഞ്ഞാവേ വാരി എട്ത്തു, ന്ന്ട്ട് കൊട്ടാരത്തിൽക്ക് കൊണ്ടോയി.....
കുഞ്ഞന്റെ അടുത്ത ഒരു ചോദ്യത്തോടുകൂടി കുറച്ചുനേരം വർത്തമാനം ഒന്നുമുണ്ടായില്ല, വായന നിർത്തി ഞാനും കഥ നിർത്തി ശ്രീമതിയും ചിരി തന്നെ ചിരി.
കുഞ്ഞന്റെ ചോദ്യം ഇതായിരുന്നു.
അപ്പൊ തുണ്യോ?
കുഞ്ഞാവേ എട്ത്തോണ്ട് പോയപ്പൊ രാജാവെന്താ തുണി എട്ത്തോണ്ട് പൂവാത്തെ? ന്യായമായ സംശയം തന്നെ.
-----------------------------
അടുത്തദിവസം മുതൽ ഒരു കുഞ്ഞൻസ് കഥ വീട്ടിൽ സീരിയൽ ആയി ഓടി.
ടോമെഞ്ചെറിയ്ക്ക് (ടോം ആൻഡ് ജെറി) കുട്ട്യോളൊന്നും ണ്ടാർന്നില്ല്യ. ഒരൂസം ടോമെഞ്ചെറി ങ്ങനെ പൂവുംബൊ ഒരു കരച്ചില് കേട്ടു. നോക്കീപ്പൊ ന്താ കണ്ടേ....
ഒരു കുഞ്ഞാവ ങ്ങനെ കെടന്ന് കരേണു.
ടോമെഞ്ചെറി വേഗം കുഞ്ഞാവേ എട്ത്ത് വീട്ടിൽക്ക് പോയി.
അവ്ടെ ചെന്ന് കുഞ്ഞാവയ്ക്ക് വല്ല്യ വട്ടത്തില്‌ള്ള വെറും ദോശ (ദോശപ്പൊടിയോ ചട്ട്ണിയോ കൂട്ടാത്ത ദോശ മാത്രമായി കൊടുക്കുന്നതാണ് വെറും ദോശ) കൊട്ത്തു.
കുഞ്ഞാവ സ്കൂള്‌ലൊക്കെ പോയി വല്ല്യ കുട്ട്യായി.
അത്രേള്ളു കഥ.
സിംഹം അച്ഛനും അമ്മേം എന്ന വേർഷനും ഇപ്പോൾ സക്സസ്‌ഫുൾ ആയി ഓടുന്നുണ്ട്.
ചിലപ്പോൾ ടോമെഞ്ചെറി കുന്തത്തിലും കയറി പറക്കും.
കുഞ്ഞന്റെ ഭാവനകളും.....
29 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
ചില നിഷ്കളങ്കചോദ്യങ്ങൾ....
ഉത്തരം മുട്ടിക്കാത്തവ.... നമ്മിലെ കുട്ടിയെ ഉണർത്തുന്നവ
ഹഹ..ഇതുപോലെത്തൊരു വികൃതി എനിക്കുമുണ്ട്..ടിവിയിൽ ഏതൊ സിനിമയിൽ ചെണ്ടകൊട്ടുന്ന രംഗം കക്ഷി ഇതുകണ്ടിട്ട് അച്ഛാ ന്താ ചെണ്ടകൊട്ടുന്നവർ ഷർട്ടിടാത്തത്..? ഞാനും അപ്പൊഴാണ് അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചത്.. പിന്നെ എന്തെങ്കിലും ഉത്തരം കൊടുത്തില്ലെങ്കിൽ ഞാനാരായി.. വിയർക്കുന്നതുകൊണ്ടും പിന്നെ പണ്ട് ഈ ചെണ്ട കൊട്ടുന്നത് അമ്പലത്തിൽ മാത്രമായിരുന്നു. അമ്പലത്തിനകത്ത് കയറുമ്പോൾ അച്ഛൻ ഷർട്ടഴിക്കുന്നത് കണ്ടിട്ടില്ലെ..
കുഞ്ഞിക്കുസൃതികൾ ദിവസവും പോസ്റ്റുമാഷെ..
നിഷ്കളങ്കമായ പരിശുദ്ധമായ തമാശകൾ. അതു കേൾക്കുമ്പോൾ നാം എല്ലാ സംഘർഷങ്ങളും മറക്കുന്നു. ഈ കുഞ്ഞന്മാരില്ലെങ്കിൽ നമ്മുടെ വീടു വിരസമായേനെ.
:)
ഈ ഉണ്ണികളല്ലേ നമ്മുടെ സമ്പത്ത്, നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ! ഉണ്ണിക്കായിരം ഉമ്മ!
ഹ ഹ !!
അപ്പൂട്ടന്റെ അല്ലെ വിത്ത്.
മോശമാവാന്‍ വഴിയില്ല.
"കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് " !!!!!!!!
കുഞ്ഞന്റെ ചോദ്യങ്ങള്‍ അസ്സലായി..
കുഞ്ഞന്റെ സംശയങ്ങൾ തികച്ചും ന്യായമായവ തന്നെ....!
അതിനിപ്പൊ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു..!?
കുഞ്ഞു കാണാതെ ചിരിക്കണെ...!!
രസകരം തന്നെ, ഇതു പോലുള്ള കുഞ്ഞുകുഞ്ഞു രസങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്ത് രസം? കുഞ്ഞന്‍ ചോദിയ്ക്കട്ടെ, ആയിരമായിരം ചോദ്യങ്ങള്‍
ഹഹ.. കുഞ്ഞന്റെ കുഞ്ഞുചോദ്യങ്ങൾ മോശമായില്ല...
ഓരോ കുഞ്ഞും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നു. നിഷ്‌കളങ്കമായ ചോദ്യങ്ങളിലൂടെ അവര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതേ ചോദ്യങ്ങള്‍ വലിയവര്‍ ചോദിച്ചാലോ. അപ്പോഴാണ് നാം കുഴങ്ങുന്നത്. അങ്ങനെ ചോദിക്കരുതെന്ന് പറഞ്ഞാല്‍ അയാളെ അപമാനിക്കലായി. ഉത്തരം പറഞ്ഞാല്‍ നാം വിഢികളായി.
നിഷ്കളങ്കമായ സംശയങ്ങളും കഥകളും...
ഇനിയും ഇത്തരം അനുഭവങ്ങള്‍ പങ്കു വയ്ക്കുമല്ലോ :)
ഇതും ഇതും വായിയ്ക്കാറുണ്ടോ മാഷേ?
നന്നായിട്ടുണ്ട് കുട്ടികൾ..
അല്ലേലും മത്തൻ കുത്ത്യാ കുമ്പളം മുളക്കോ?
:)
മിടുക്കൻ കുഞ്ഞൻ!
ha ha..
"അപ്പൊ തുണ്യോ?"
truly he has a cbi mind..
kuttikal valaruka alle.....chodyangal swabhavikam....!
valare rasakaramayittundu.... aashamsakal..........
കുഞ്ഞു മനസ്സില്‍ കള്ളമില്ല ...പോസ്റ്റ് രസകരമായിരിക്കുന്നു :)
അപ്പുക്കുട്ടാ...എന്‍റെ വീടിലുമുണ്ട് ഒരു കിടു...ചെരിയവയിലെ വലിയ ചോദ്യങ്ങള്‍ കേള്‍കുമ്പോള്‍ ചിലപ്പോള്‍ ഞെട്ടും ചിലപ്പോള്‍ ചിരിച്ചു മണ്ണ്കപ്പും......സസ്നേഹം
കുഞ്ഞന്‍ കഥകള്‍ നന്നായിട്ടുണ്ട്.കുഞ്ഞന്‍ ചോദ്യം ചോദിച്ചു വളരട്ടെ അപ്പൂട്ടനെ പോലെ.:):)
ഷാജി ഖത്തര്‍.
കുഞ്ഞുങ്ങള്‍ നിഷ്ക്കളങ്ക്ങ്കരും,അന്വേഷണകുതുകികളും
ആയിരിക്കും..അവരുടെ സര്‍വ്വചോദ്യങ്ങള്‍ക്കും
ക്ഷമാപൂര്‍വ്വം ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍
അനുഭവിക്കുന്ന അനുഭൂതി വളരെ സന്തോഷം
പ്രദാനം ചെയ്യും...പല കുസൃതിചോദ്യങ്ങളും
നമ്മെ ഉത്തരം മുട്ടിക്കുന്നവയാണെങ്കില്‍ പോലും!!
അപ്പുട്ടാ,ഇവിടെത്താന്‍ വൈകി..നല്ല പോസ്റ്റ്...
അഭിനന്ദനങ്ങള്‍.
"അപ്പൊ തുണ്യോ?"
ഹ ഹ ..
കുഞ്ഞന്റെ ചോദ്യം ന്യായം!! :) :)
പിള്ള മനസ്സില്‍ കള്ളമില്ല..
കുഞ്ഞുകുട്ടികള്‍ക്കായി :
ഒന്നു ഭാഷയ്ക്കും;
ഇത് പരിസ്ഥിതിബോധം വളര്‍ത്താനും.
http://www.envirospellathon.com/spellathon/English/html/nav.html
withഗുണനം പത്ത്ഗുണനം എന്നാണല്ലോ...കുഞ്ഞന്‍ ഇതൊക്കെ കാണിച്ചില്ലെങ്കിലേ അല്‍ഫൂതം ഒള്ളൂ....
Post a Comment