Tuesday, August 10, 2010

ബ്ലോഗ്‌ മീറ്റിൽ നിന്നും.



ദേ... ഇദ്ദാണ്‌ സംഭവം. പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാ ന്നൊന്നും പറഞ്ഞിട്ട്‌ കാര്യല്ല്യ.

എവന്മാരൊക്കെ കൂടി ഒരു ഫ്രെയിമിൽ എത്തിക്കാൻ പെട്ട ഒരു പാടേയ്‌... ആദ്യം എല്ലാവർക്കും ഇരുന്നാ മതി, പിന്നെ നിന്നാ മതി. അപ്പൊ പറഞ്ഞു കുറച്ചുപേർ മുന്നിൽ (തറയിൽ) ഇരിക്കട്ടേ എന്ന്‌. അപ്പൊ കാണാം തറയാവാൻ ഒരു തല്ലുകൂട്ടം. ഒടുക്കം ഇരുത്തി ഒരു വഴിക്കാക്കി.
ഒറ്റ ഫ്രെയിമിൽ ക്ലോസപ്പിൽ കിട്ടാത്തവർ അധികമുണ്ടായിരുന്നില്ല എന്നത്‌ വലിയ ഭാഗ്യം തന്ന്യാണേയ്‌.



ഞാൻ തന്നെയായാൽ മുഷിയുമോ?


മത്താപ്പ്‌, കൂതറഹാഷിം, പ്രവീൺ വട്ടപ്പറമ്പത്ത്‌, ചാണ്ടിക്കുഞ്ഞ്‌ (ഒരുത്തൻ പോലും എന്റെ ക്യാമറയിലേയ്ക്ക്‌ നോക്കുന്നില്ല. വല്ല്യ വല്ല്യ ഫോട്ടന്മാർ അപ്രത്ത്‌ പഢം പിഢിക്ക്യല്ലേ)

യെവനാണ്‌ ടെക്നിക്കൽ അഡ്വൈസർ-കം-ടെക്നീഷ്യൻ-കം-ലൈവ്‌സ്ട്രീമർ-കം-കഥാകാരൻ-കം-.........മുള്ളൂക്കാരൻ


ഹബാക്കുക്‌ ആന്റ്‌ ഏയ്ഞ്ചൽ പോലെ വിരുദ്ധദിശകളിലേയ്ക്ക്‌.... ദെന്താപ്പൊ ഇങ്ങനെ വരാനാവോ... ഹരീഷ്‌ എന്തായാലും ഡീസന്റ്‌ ആയി, അബദ്ധത്തിൽ എത്തിപ്പെട്ട ഒരു ലുക്ക്‌ ഉണ്ടെങ്കിലും
മനോരാജ്‌, ഹരീഷ്‌, പ്രവീൺ


പത്രക്കാരനാത്രെ... ന്ന്ട്ടെന്താ കാര്യം. നമ്മക്കും ണ്ട്‌ പത്രോം പത്രാസ്വൊക്കെ.
സന്ദീപ്‌ സലിം.


എന്റീശോ, പ്രസംഗം കൊള്ളാം
ഷിബു മാത്യു ഈശോ തെക്കേടത്ത്‌
 
 
സജ്ജീവേട്ടൻ, വരയിൽ മാത്രമല്ല ചളമടിയിലും (സോറി, പ്രസംഗത്തിലും) മിടുക്കനാണേ...



ജയൻൻൻൻൻൻൻ
ഒരു മൈക്ക്‌ കിട്ടിയിരുന്നെങ്കിൽൽൽൽൽൽൽൽ ചെവി തോണ്ടാമായിരുന്നൂ........


ഷെരീഫ്‌ മാഷ്‌ പിന്നെ കാര്യമേ പറയൂ. കൈകെട്ടി നിന്ന്‌ കേട്ടോളൂ


ഇതിലേതാ സംസാരിക്കാനുള്ള കുന്ത്രാണ്ടം? ആകെ കൺഫൂഷൻ
ഹരീഷ്‌ തൊടുപുഴ



കണ്ണടകൾ വേണോ?
ഇല്ല, പടം അത്ര മങ്ങിയതല്ല.


കുമാരസംഭവങ്ങൾ വായിച്ചേപ്പിന്ന്യാ ഞാൻ പാവപ്പെട്ടവനായത്‌.... ജീവിതാനുഭവങ്ങൾ.....


കൂടെ നിന്ന്‌ ഒരു പടം പിടിക്കണം ന്ന്‌ മുള്ളൂക്കാരനും മുരുകനും തോന്നിയാൽ വേണ്ടാ ന്ന്‌ പറയാനുള്ള അഹങ്കാരമൊന്നും യൂസഫിനില്ലാ... ആളൊരു പാവാണേയ്‌.
 
 
സെയിം സൈസ്‌ ജീവികൾ... (ഞാനാർന്നു കുറേക്കൂടി ചേർച്ച)



സെയിന്റ്‌ ചാണ്ടി ന്നൊരു ജഗതിയൻ കഥാപാത്രമുണ്ട്‌. ഇത്‌ പെയിന്റ്‌ ചാണ്ടി. എന്റിസ്റ്റോ... ന്തോരം പെയിന്റാ, ട്രാൻസ്പാരൻസിയിൽ നിന്നും ഇത്തിരി മാത്രം പിഴച്ചുപോയി. ആ ഷർട്ടിന്റെ കളർ ഒന്നുകൊണ്ട്‌ മാത്രമാ പടം പതിഞ്ഞേ....


മുരുഹാ..... നീ ഇന്ത അളവുക്ക്‌ വന്തിര്‌ക്ക്‌.



നന്തനാർ.... അഥവാ നന്ദനാരാ മോൻ



സാദിക്‌, പാവപ്പെട്ടവൻ, മുരുകൻ കാട്ടാക്കട.


സജ്ജീവേട്ടന്റെ ക്രൂരകൃത്യം. എനിക്ക്‌ ഒരു കുറിയും ചെവിയിലൊരു പൂവും വെച്ചുതന്നു (ചെമ്പരത്തിയാണോ ന്ന്‌ ചോദിച്ചതിന്‌ ഒരു ചിരിയായിരുന്നു മറുപടി).
ഇത്തവണ എന്തായാലും പ്രത്യേകം വിളിച്ചിരുത്തി വരച്ചുതന്നു.

നേരിട്ട്‌ കാണണത്രേം ബോറില്ല പടം.

സാദിക്‌ മാഷ്‌

ഒരു പാര കൂടി ജന്മമെടുക്കുന്നു........

അനന്തരം സ്ക്രീനിൽ ഇങ്ങിനെ


വക്കാ വക്കാ




കാപ്പിൽക്കേച്ചർ

36 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:

അപ്പൂട്ടൻ August 10, 2010 at 9:49 PM  

ബ്ലോഗ്‌ മീറ്റിൽ നിന്നും ചില ചിത്രങ്ങൾ

ഷാ August 10, 2010 at 10:01 PM  

പോട്ടംസ് മാത്രേ ള്ളൂ....?

chithrakaran:ചിത്രകാരന്‍ August 10, 2010 at 10:08 PM  

അപ്പുട്ടാ....
പടങ്ങളെല്ലാം കലക്കി !!!
അപ്പുട്ടന്റെ വിവരണവും.
ഇണ്‍ഗനെയുള്ള ദൃശ്യങ്ങളാണ് മീറ്റിന്റെ സംബാദ്യം.
ചിത്രകാരന്റെ ആശംസകള്‍.

അലി August 10, 2010 at 10:31 PM  

നന്നായി ചിത്രങ്ങളും പരിചയപ്പെടുത്തലും!

ഏറനാടന്‍ August 10, 2010 at 11:42 PM  

സൂപ്പര്‍ പുലികള്‍ ഒക്കെ ഉണ്ടായിരുന്നു അല്ലെ. നന്നായിരിക്കുന്നു.

ഗോപീകൃഷ്ണ൯.വി.ജി August 11, 2010 at 1:23 AM  

വളരെ നന്നായി ചിത്രങ്ങളും,വിവരണവും.എല്ലാവരെയും ഒന്നിച്ച് ഇവിടെ കണ്ടതില്‍ സന്തോഷം.

Vellayani Vijayan/വെള്ളായണിവിജയന്‍ August 11, 2010 at 6:06 AM  

:) :) :)

nandakumar August 11, 2010 at 7:19 AM  

പ്രിയമിത്രം അപ്പുട്ടന്‍
എനിക്ക് ചിരിപൊട്ടിയത് അപ്പുട്ടന്റെ കാരികേച്ചര്‍ കണ്ടപ്പോഴാണ്. :) ആവാഹനം തന്നെ ശരിക്കും. ഹരീഷിന്റെ ഫോട്ടോസില്‍ അപ്പുട്ടന്‍ ഫുഡടിക്കുന്ന ഒരു ഫോട്ടോയുണ്ട് പക്ഷെ നേരില്‍ കണ്ടാ പറയില്ലാട്ടോ ഇത്രേം ഫുഡടിക്കുന്ന ആളാണെന്ന് :)

ലാളിത്യമാര്‍ന്ന മീറ്റിനെക്കുറിച്ച് ലാളിത്യമാര്‍ന്ന പോസ്റ്റ്.

ഒരു നുറുങ്ങ് August 11, 2010 at 8:23 AM  

അപ്പുട്ടാ..വരാനൊത്തില്ലെന്നാലും
എല്ലാം വന്നറിഞ്ഞപോലായി!
പോട്ടംസ് ഏറെ വാചാലം!
ഓൾ സൂപര്‍ !

Echmukutty August 11, 2010 at 9:30 AM  

എല്ലാ പടങ്ങളും പിന്നെ വിവരണങ്ങളും ബോധിച്ചു.

HAINA August 11, 2010 at 10:09 AM  

എല്ലാം ഉഗ്രനായിട്ടുണ്ട്

Unknown August 11, 2010 at 11:57 AM  

ചിത്രങ്ങള്‍ക്ക് നന്ദി...വളരെ നാന്നായിട്ടുണ്ട്...എല്ലാവരെയും കാണാന്‍ പറ്റിയല്ലോ.....

ചിന്തകന്‍ August 11, 2010 at 2:26 PM  

എല്ലാം ഗംഭീരം... അഭിനന്ദനങ്ങൾ!

jayanEvoor August 11, 2010 at 3:28 PM  

നല്ല പോസ്റ്റ്.
നേരത്തേ കണ്ടെങ്കിലും കമന്റാൻ പറ്റിയില്ല!
അപ്പോ ഇനി പ്രൊഫെഷണൽ പോട്ടമ്പിടുത്തക്കാരനായിക്കോ!

ശ്രദ്ധേയന്‍ | shradheyan August 11, 2010 at 4:57 PM  

അപ്പൂട്ടാ.. നന്നായെടോ.

pournami August 11, 2010 at 7:56 PM  

nalla chithrangal good post

ജോ l JOE August 11, 2010 at 8:11 PM  

"ജോ" എന്നൊരാളെ ചിത്രങ്ങളിലൊന്നും തന്നെ കാണുന്നില്ലല്ലോ :)

ഷെരീഫ് കൊട്ടാരക്കര August 11, 2010 at 8:26 PM  

ഇദ്ദാ കാര്യമല്ലേ! ആ ഓടി നടപ്പു കണ്ടപ്പോഴേ ഞാന്‍ കരുതിയതാ ക്യാമറായില്‍ കുറേ ആവാഹിക്കുമെന്നു.കലക്കീട്ടാ...!

Anil cheleri kumaran August 11, 2010 at 9:13 PM  

അപ്പൂട്ടാ... മിണ്ടൂല്ല...

ഒരു പടം,, ഒരു പടം.. എന്റെ എടുത്തില്ലല്ലൊ...!

ചിത്രഭാനു Chithrabhanu August 12, 2010 at 12:06 AM  

ലിതൊക്കെ ലെന്ന്............!!!!!

ജോഷി രവി August 12, 2010 at 12:54 AM  

http://purakkadan.blogspot.com/2010/08/blog-post_11.html

onnu nokkane.. meetinte bakki pathram thanne..

മാണിക്യം August 12, 2010 at 7:47 AM  

അപ്പൂട്ടാ മുന്തിയ തന്തോയം..
നല്ല പടങ്ങള്‍!

ജിജ സുബ്രഹ്മണ്യൻ August 12, 2010 at 8:28 AM  

പടങ്ങളൊക്കെ കണ്ടതിൽ പെരുത്ത് സന്തോഷം !!

Cartoonist August 12, 2010 at 9:55 AM  

അപ്പുട്ടാ,
അസ്സല്‍ വിവരണംസ്,
ആ വരകളോ സമുജ്ജ്വലവും !
അത്ഭുതപ്പെട്ട് വയ്യാണ്ടാവാന്‍ വേറെ വല്ലതും വേണോ ?!

siya August 12, 2010 at 8:16 PM  

ഫോട്ടോസ് എല്ലാം നന്നായി .അപ്പൂട്ടന്‍ ക്യാമറയും ആയി വരുമ്പോള്‍ ഒളിച്ച് നില്‍ക്കണം .അടുത്ത ബ്ലോഗ്‌ മീറ്റ്‌ മുന്‍പ് നേരത്തെ അത് മനസിലായി ....

ഫോട്ടോസ്എല്ലാം കണ്ടു മീറ്റ്‌ കൂടിയപോലെ യും ,എല്ലാരേയും പരിചയപെടാനും കഴിഞ്ഞു . .നന്ദി .

|santhosh|സന്തോഷ്| August 13, 2010 at 3:24 PM  

മീറ്റിനെക്കുറീച്ച് വീണ്ടും?!!! നന്നായിരിക്കുന്നു. പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.

ചാണക്യന്‍ August 14, 2010 at 2:54 PM  

അപ്പൂട്ടാ..മീറ്റ് പടം പോസ്റ്റ് കിടിലൻ...

jyo.mds August 17, 2010 at 11:42 AM  

പടങ്ങളും അടുക്കുറിപ്പും നന്നായി.

ശ്രീജിത് കൊണ്ടോട്ടി. August 27, 2010 at 9:52 PM  

നന്നായിരിക്കുന്നു, ഇതൊക്കെ കാണുമ്പോള്‍ ഈ അറബിനാട്ടിലും ആരെങ്കിലും ഇത്തരത്തില്‍ ബ്ലോഗേര്‍സ് കൂട്ടായ്മ സംഘടിപ്പിചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി....

Gopakumar V S (ഗോപന്‍ ) August 30, 2010 at 11:19 PM  

അപ്പൂട്ടാ...നന്നായിട്ടുണ്ട്... വരാൻ വൈകിപ്പോയി.... ആശംസകൾ ....

Unknown October 17, 2010 at 9:34 PM  

അപ്പൂട്ടന്‍ നാഴിയില്‍ പാതി ആടിയില്ലേ. ചിത്രം കണ്ടില്ല

Areekkodan | അരീക്കോടന്‍ November 10, 2010 at 10:51 AM  

മീറ്റിന്റെ പടം നോക്കാന്‍ ഇപ്പഴാ സമയം കിട്ടിയത്.ഇഷ്ടപ്പെട്ടു, അടിക്കുറിപ്പുകള്‍ പ്രത്യേകിച്ച്.

വിരല്‍ത്തുമ്പ് December 17, 2010 at 4:01 AM  

അപ്പൂട്ടാ ഞാനിതാ എത്തി.....

നമുക്ക്‌ പഞ്ചവാദ്യം തുടങ്ങാം....

mayflowers April 1, 2011 at 8:12 AM  

പെണ്ണുങ്ങളാരുമില്ലേ?

Hareesh Anamparambu November 1, 2011 at 10:58 AM  

അല്ലേലും പണ്ടേ അപ്പുട്ടന്‍ ആളൊരു സംഭവമല്ലേ?

Hareesh Anamparambu November 1, 2011 at 10:58 AM  

അല്ലേലും പണ്ടേ അപ്പുട്ടന്‍ ആളൊരു സംഭവമല്ലേ?