ഞാൻ കണ്ട ലോകം.... അതത്ര വലുതൊന്നുമല്ല. കണ്ടതിൽ ചിലത് എഴുതാൻ ശ്രമിക്കുന്നുവെന്നുമാത്രം. ഒരുപാടു ഭാവനയോ ജന്മനാ സിദ്ധിച്ച കഴിവുകളോ സ്വന്തമില്ലാതെ... വെറുതെ ചില നേരന്പോക്കുകള്‍, അത്രമാത്രം.
ഈ ക്രൂരകൃത്യം ചെയ്തവന് - അപ്പൂട്ടൻ
തരംതിരിച്ചിട്ടാല്...... ചിത്രങ്ങൾ
13 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
നിയ്ക്കും തോന്നീ പടം പിടിക്കണംന്ന്. മോശാവില്ല്യേരിക്കും.
അപ്പൂട്ടന്‍ മാങ്ങ്യാണ് തേങ്ങ്യാണ് എന്ന് പറഞ്ഞപ്പം വിശ്വസിച്ചില്ലാട്ടാ. ഫോട്ടോ കണ്ടപ്പഴല്ലേ.. :)
പൂളുംബം പൂളുംബം ചോപ്പുള്ള മാങ്ങാ കലക്കീട്ടുണ്ട്ട്ടാ..
ഹ ഹ !!
അദ്ദന്നെ.
:)
കുട്ടികള്‍ക്ക് ഇത് തകര്‍ത്ത് കളിക്കേണ്ട കാലമാണ്,ഒഴിവുകാലം.തെങ്ങ്യേം മാങ്ങ്യേം പോയാലും ആ മൂന്ന് വടിയുണ്ടാകും നമ്മുടെ നാട്ടില്‍.
ദെന്തൂട്ട്ണ് സ്റ്റമ്പാഷ്ടാ...മ്മ്ടെ ശീമക്കൊന്ന്യോട് മുട്ട്വോ ഗഡീ.... മടല് ബാറ്റും. ജോറണ്....:)
അതെയതെ... അപ്പൂട്ടന്‍ മാങ്ങ്യാണ് മണ്ടിരി തേങ്ങ്യാണ് എന്നൊന്നും പറഞ്ഞപ്പം ഞാനും വിശ്വസിച്ചില്ലാട്ടാ...
മ്യാങ്ങേം ത്യേങ്ങേം ക്രിക്കറ്റും കൂടിയായപ്പം ബ്യഹു ജ്യോര്‍! :)
മാങ്ങാ കിട്ടാഞ്ഞതില്‍ ഞാന്‍ കൊതി വെക്കുന്നു...ആ തേങ്ങ അപ്പൂട്ടന്‍ തന്നെ എടുത്തോ..
മോശായില്ല്യാട്ടോ
:)
ഒരു ഓഫ്ഫ്:
വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ വാർഷിക പരിപാടി ഇക്കൊല്ലം 3 ദിവസം ആയി ആഘോഷിക്കുകയാണ്. മേയ് 06, 2011ന് രാജശേഖർ പി. വൈക്കം രചിച്ച് അർജ്ജുനവിഷാദവൃത്തം ആട്ടക്കഥയുടെ പ്രസിദ്ധീകരണവും തുടർന്ന്, കോട്ടക്കൽ സെറ്റിന്റെ അർജ്ജുനവിഷാദവൃത്തം, സുഭദ്രാഹരണം (ബലഭദ്രനും കൃഷ്ണനും മാത്രം) പ്രഹ്ലാദചരിതം എന്നീ കളികളും ഉണ്ടായിരിക്കും. പുലരും വരെ കളി തന്നെ. പദ്മശ്രീ കലാമണ്ഡലം ഗോപി ആശാൻ അന്ന് അർജ്ജുനവിഷാദവൃത്തത്തിലെ അർജ്ജുനൻ ആയിരിക്കും.
മേയ് 07, 2011ന് ട്രസ്റ്റിനെ വെബ്‌സൈറ്റ് http://www.kathakali.info ന്റെ ഉദ്ഘാടനം പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായർ ചെയ്യുന്നതായിരിക്കും. ചടങ്ങിൽ വെളക്ക് കൊളുത്തൽ കർമ്മം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നടത്തുന്നതായിരിക്കും. തുടർന്ന് 2 പവർ പോയന്റ് പ്രസന്റേഷനുകളും ഉണ്ടായിരിക്കും. ഒന്ന് സൈറ്റിനെ പറ്റിയും മറ്റൊന്ന് ശ്രീ മനോജ് കുറൂർ നടത്തുന്ന “ശാസ്ത്രീയകലാരൂപങ്ങളുടെ സൈബർ സാദ്ധ്യതകൾ“ എന്നതുമായിരിക്കും.
തുടർന്ന് പുലരും വരെ കഥകളി ഉണ്ടായിരിക്കും. നളചരിതം ഒന്നാം ദിവസം, നരകാസുരവധം നിണത്തോടുകൂടെ, എന്നതാണ് പ്രത്യേകത. നിണം എന്താണ് എന്നറിയാൻ http://chengila.blogspot.com/2009/01/blog-post_22.html നോക്കുക.
മേയ് 08, 2011 പദ്മശ്രീ ലഭിച്ച കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ആദരിക്കലും തുടർന്ന് ഡാൻസ് പരിപാടികളും ആണ്. ഇതിന്റെ ഡെറ്റൈത്സ് എനിക്കറിയില്ല.
കഥകളി പോലെ ഉള്ള ഒരു ശാസ്ത്രീയ കലാരൂപത്തിന് ഇന്റെർനെറ്റ് എത്ര ഉപകാരപ്രദം ആകും എന്നതാണ് ഇവിടത്തെ പ്രത്യേകത. അതിനാൽ തന്നെ മാക്സിമം നെറ്റിസൺസിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണ് ശ്രമിക്കുന്നത്.
വിരോധമുണ്ടാകില്ലല്ലോ? നിണം എന്നത് ഫോട്ടോഗ്രാഫേഴ്സിന്റെ ചാകര ആയിരിക്കും. ഫോട്ടോഗ്രാഫിക്ക് ധാരാളം സാധ്യതകൾ ഉള്ളത്. വീഡിയോഗ്രാഫിക്കും. വല്ലപ്പോഴും നടത്തപ്പെടുന്ന ഒരു സംഭവം ആണ് നിണം. ഞാൻ ഒരു വട്ടമേ കണ്ടിട്ടുള്ളൂ :):)
അച്ചടിച്ച നോട്ടീസൊന്നും ഇതുവരെ ആയിട്ടില്ല. അത് കിട്ടിയാൽ അയക്കാം. പക്ഷെ ഇല്ല എങ്കിലും വിവരം എല്ലാവരോടും പറയണം. appooTTan തീർച്ചയായും പങ്കെടുക്കുകയും വേണം.
സ്നേഹാദരങ്ങളോടെ,
nanni
Post a Comment